ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിലെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

single-img
6 May 2021

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും.

രാജ്യതലസ്ഥാനത്ത് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണം ചെയ്യുന്ന കേന്ദ്രനയം പരിശോധിക്കണമെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയം പരിഹരിക്കാന്‍ ഡല്‍ഹിക്ക് മാത്രമായി വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. ഓക്സിജന്‍ ഓഡിറ്റ് അടക്കം നടത്തുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.