രഹസ്യയോഗം കൂടി എ ഗ്രൂപ്പ്; എന്നാൽ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും


തിരുവനന്തപുരത്ത് ആര്യാടന് മുഹമ്മദിന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്, കെ.ബാബു, എം.എം. ഹസന് എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു.
അതെ സമയം പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ മുരളീധരന്. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകും. നേമത്തെ വെല്ലുവിളിയേറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ മറ്റാരും തയ്യാറായില്ലെന്നും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യു.ഡി.എഫാണ്. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് ദുഃഖമെന്നും മുരളീധരന് ആരോപിച്ചു.
തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്നും ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളമെന്നും കെ സുധാകരന് പറഞ്ഞു.