വിജയം എകെജിയ്ക്ക് സമര്‍പ്പിക്കുന്നു; എംബി രാജേഷ്

single-img
2 May 2021

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ തന്റെ വിജയം മഹാനായ എകെജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. 2571 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമിനെ രാജേഷ് അട്ടിമറിച്ച് മണ്ഡലം തിരിച്ചുപിടിച്ചത്.

ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ബല്‍റാം പ്രതികരിച്ചു

വര്‍ഷങ്ങളോളം ഇടതുകോട്ടയായിരുന്ന തൃത്താല മണ്ഡലം 2011 ലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വി.ടി. ബല്‍റാം പിടിച്ചെടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പതിവ് വാര്‍പ്പുമാതൃകകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ഇടപെടലുകളും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യവും, ഇടത്കോട്ടയായ മണ്ഡലം തിരിച്ചുപിടിച്ചതുമെല്ലാം വി.ടി ബല്‍റാമിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ശേഷം 2016 ലും വി.ടി. ബല്‍റാം മണ്ഡലം നിലനിര്‍ത്തി.