കേരളം ചുവന്ന് തന്നെ; തകർന്നടിഞ്ഞ് യുഡിഎഫ്: സംസ്ഥാനത്ത് ഇടതുമുന്നണി തുടർഭരണത്തിലേയ്ക്ക്

single-img
2 May 2021
left wave in kerala

സംസ്ഥാനത്ത് ഇടത് തരംഗം. വോട്ടെണ്ണൽ അവസാനഘട്ടത്തിലേയ്ക്കെത്തുമ്പോൾ സംസ്ഥാനത്ത് ഇടതുമുന്നണിഭരണം മൃഗീയ ഭൂരിപക്ഷത്തോടെ തുടരുന്നതിൻ്റെ സൂചനകളാണ് പുറത്തുവരുന്നത്. 90 മുതൽ 95 വരെ സീറ്റുകളിൽ ഇടതുപക്ഷം ലീഡ് ചെയ്യുമ്പോൾ അൻപതിൽ താഴെ വോട്ടുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡ്. പാലക്കാട് ഇ ശ്രീധരനും നേമത്ത് കുമ്മനം രാജശേഖരനുമടങ്ങുന്ന രണ്ട് സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മിക്കവാറും എല്ലാ സീറ്റുകളും ഇടതുമുന്നണി സ്വന്തമാക്കി. അതേസമയം കൊല്ലത്തെ സിറ്റിംഗ് സീറ്റുകളിലൊന്നായ കരുനാഗപ്പള്ളി കുണ്ടറയും കരുനാഗപ്പള്ളിയും ഇടതിന് നഷ്ടമാകുന്നുവെന്നാണ് ഫലസൂചനകൾ. കൊല്ലത്ത് രണ്ട് സീറ്റുകളിലും തിരുവനന്തപുരത്ത് ഒരു സീറ്റിലുമാണ് ഐക്യജനാധിപത്യ മുന്നണി ലീഡ് ചെയ്യുന്നത്.

മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍ നിൽക്കുന്നത്. എറണാകുളം ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. കുന്നത്ത് നാട്ടിൽ ട്വൻ്റി ട്വൻ്റി മൂന്നാം സ്ഥാനത്താണ്. ട്വന്റി ട്വന്റിയ്ക് മേൽക്കൈയ്യുള്ള കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയപ്പോള്‍ കുന്നത്തുനാട്ടില്‍ ഇടതുമുന്നണിയുടെ ലീഡ് കൂടുകയാണ് ചെയ്തത്.