പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 4 ലക്ഷം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,01,993 പേര്‍ക്ക്

single-img
1 May 2021

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3523 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 2,11,853 ആയി ഉയര്‍ന്നു.
1,56,84,406 പേര്‍ ഇതുവരെ വൈറസ് ബാധയില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,68,710 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ നിലവില്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയത്. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്.