ഓവറില്‍ അഞ്ച് പന്തും ബൌണ്ടറി കടന്നു; ബാംഗ്ലൂരിനെതിരേ നടന്നത് ഗെയ്‌ലിന്‍റെ സംഹാര താണ്ഡവം

single-img
30 April 2021

താന്‍ ഇപ്പോള്‍ പഴയകാല പ്രതാപ കാലത്തിന്‍റെ നിഴല്‍ മാത്രമാണെന്ന വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ‘യൂണിവേഴ്സല്‍ ബോസ്’ ക്രിസ് ഗെയ്‌ലിന്‍റെ സംഹാര താണ്ഡവം. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് ഇന്നിങ്സില്‍ വണ്‍ഡൌണായെത്തിയ ഗെയില്‍ കെയില്‍ ജേമിസണിന്‍റെ ഓവറിലാണ് ആ മികച്ച കാലത്തെ ഓര്‍മ്മപ്പെടുത്തിയത്‌.

ബാംഗ്ലൂരിനായി ആറാം ഓവര്‍ എറിയാനെത്തിയ ജേമിസണിനെ ആ ഓവറില്‍ അഞ്ച് തവണയാണ് പന്ത് ബൌണ്ടറി കടത്തിയത് ഗെയില്‍. ഐപിഎല്ലില്‍ ഈ സീസണിലെ ഏഴാം മത്സരം കളിക്കുന്ന ഗെയില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് 40 കടന്നത്. ഇതിനെ തുടര്‍ന്ന് ഗെയില്‍ ഫോം ഔട്ടാണെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇന്ന് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഡാനിയല്‍ സാംസിന്‍റെ പന്തില്‍ എബി ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. മികച്ച പ്രകടനത്തില്‍ അര്‍ദ്ധ സെഞ്ച്വറിക്കരികെയാണ് 24 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 46 റണ്‍നേടി മടങ്ങിയത്.