ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയ ഹര്‍ജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി

single-img
29 April 2021

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ നല്‍കിയ ഹര്‍ജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് ഹൈക്കോടതി.സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകണം, എം എല്‍ എ ക്വാട്ടേഴ്‌സ് ഒഴിയണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.

പക്ഷെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.ഇതോടുകൂടി കോടതി ഹര്‍ജി തള്ളുകയായിരുന്നു . ഇപ്പോഴുള്ള ജാമ്യവ്യവസ്ഥ പ്രകാരം ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ടു പോകാനാകില്ല.