സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ര്‍ പൂ​നെ​വാ​ല​യ്ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

single-img
28 April 2021

ഇത്യയില്‍ ഉത്പാദിപ്പിക്കുന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ര്‍ പൂ​നെ​വാ​ല​യ്ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി. കേന്ദ്രആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേന്ദ്ര പോലീസ് സേനയായ സി​ആ​ര്‍​പി​എ​ഫി​നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല.

അ​തേ​സ​മ​യം, ഇന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഷീ​ല്‍​ഡി​ന്‍റെ വി​ല കു​റച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച 400 രൂ​പ​യി​ല്‍ നി​ന്നും 300 രൂ​പ​യാ​യി നി​ശ്ച​യി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നാ​ണ് അ​ദാ​ര്‍ പു​നെ​വാ​ല അ​റി​യി​ച്ച​ത്.കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ വി​ല​യി​ല്‍ 25 ശ​ത​മാ​നം കു​റ​ച്ചു. 400 രൂ​പ​യി​ല്‍ നി​ന്നും 300 രൂ​പ​യാ​യി കു​റ​ച്ച വാ​ക്സി​ന്‍റെ വി​ല ഉടന്‍തന്നെ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും അ​ദാ​ര്‍ പു​നെ​വാ​ലെ അ​റി​യിച്ചിരുന്നു.