സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറലാകുന്നു

single-img
27 April 2021

നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിലൂടെ മേരി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. സംവിധായകൻ അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ അനുപമ ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് മലയാളത്തിനേക്കാൾ തിളങ്ങി നിൽക്കുന്നത്.

https://www.instagram.com/p/COKwERppwWP/

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് തൽക്കാലം മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദീർഘമായ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതാ ഇപ്പോൾ അനുപമ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

https://www.instagram.com/p/COFx8H0pJ8h/