ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് വ്യാപനം; മൂന്നര ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 2,812 മരണം

single-img
26 April 2021

ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 3,52,221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.

രാജ്യത്ത് ഇതുവരെ 1,73,13,163 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,43,04,382 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,95,123 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ വരെ 14,19,11,223 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 66191 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് 35,311, കര്‍ണാടക 34,804, കേരളം 28,269, ഡല്‍ഹി 22,933 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ നിയന്ത്രണം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.