മാസ്ക് ധരിക്കാതെ കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ചു; തായ് ലാന്‍ഡ് പ്രധാനമന്ത്രിക്ക്14,202 രൂപ പിഴ

single-img
26 April 2021

കൊവിഡ് നിയന്ത്രണ നിയമത്തിന് വിരുദ്ധമായി മാസ്ക് ധരിക്കാതിരുന്ന തായ്ലാന്‍റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്ക് 6000 ബാത്ത് (14,202 രൂപ) പിഴ ശിക്ഷ. ഇന്ന് പ്രധാനമന്ത്രി ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ച് മാസ്ക് ധരിക്കാതെ ഇരുന്നതിനാണ് പിഴ ഈടാക്കിയതെന്ന് പിഴയെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അറിയിച്ചു.

മാത്രമല്ല, പ്രധാനമന്ത്രി തന്നെ സ്വയം മാസ്ക് ധരിക്കാത്ത ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. പിന്നീട് ഈ ഫോട്ടോ വിവാദമാകുകയും ഈ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. നിലവിലെ സാഹചര്യത്തില്‍ ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി മാസ്ക് ധരിക്കാതെയാണ് എത്തിയതെന്നും. ബാങ്കോക്കില്‍ പൌരന്മാര്‍ പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രധാനമന്ത്രി പിഴയടക്കണമെന്നും ഗവര്‍ണര്‍ പറയുന്നു.