മകള്‍ വൈഗയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി കെട്ടുകഥയെന്ന് പൊലീസ്

single-img
25 April 2021

കളമശ്ശേരി മുട്ടാര്‍ പുഴയിലെ വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്.വൈഗയെ കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണെന്ന സനു മോഹന്റെ വാദം കള്ളമെന്ന് പൊലീസ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയില്‍ ഉള്‍പ്പെടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്. ഗോവയില്‍ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

മകള്‍ വൈഗയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി കെട്ടുകഥയെന്നാണ് പൊലീസിന്റെ വാദം. ഗോവയിലെ തെളിവെടുപ്പില്‍ ആത്മഹത്യ ശ്രമിച്ചതിന് തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. അതേസമയം ആഡംബര ഹോട്ടലിലടക്കം താമസിച്ചതിന്റെ വിവരങ്ങളും ലഭിച്ചു. പല വിവരങ്ങളും സനു മോഹന്‍ മറച്ചുവെക്കുന്നുവെന്ന സംശയവും പൊലീസിനുണ്ട്. വൈഗയെ കൊലപ്പെടുത്താന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.