എഎംഎംഎ നിർമ്മിക്കുന്ന സിനിമയിൽ ക്ഷണിച്ചാല്‍ പോലും അഭിനയിക്കില്ല: പാർവതി

single-img
23 April 2021

മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ അടുത്തുതന്നെ നിര്‍മ്മിക്കാന്‍ പോകുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടി പാര്‍വതി തിരുവോത്ത്. എഎംഎംഎ നിര്‍മ്മിക്കുന്ന സിനിമയിൽ താൻ ഒരിക്കലും ഭാഗമാവില്ല എന്നും, തന്നെ ക്ഷണിച്ചാല്‍ പോലും അതില്‍ അഭിനയിക്കില്ല എന്നുമാണ് പാര്‍വതി അറിയിച്ചത്.

ഉദയ കൃഷ്ണയുടെ രചനയിൽ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന എഎംഎംഎയുടെ സിനിമ വൈശാഖ് ആയിരിക്കും സംവിധാനം ചെയ്യുക. ട്വന്റി- ട്വന്റി എന്ന സൂപ്പർ ഹിറ്റിന് ശേഷം എഎംഎംഎയ്ക്കായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ആയിരിക്കും നായകന്മാര്‍ എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.