കോവിഡ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ; അറിയിപ്പുമായി സൗദി ആഭ്യന്തരമന്ത്രാലയം

single-img
20 April 2021

സൗദി അറേബ്യയില്‍ കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴയോ, അഞ്ച് വര്‍ഷം തടവോ, രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയകളിലൂടെയും വിവിധ ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങള്‍ പരത്തുക, അവ പങ്കുവയ്ക്കുക, പരിഭ്രാന്തി പരത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുക, നിയമ ലംഘനത്തിനായി ആളുകളെ പ്രേരിപ്പിക്കുക തുടങ്ങിയവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷ ഉറപ്പാണെന്നും അവ വീണ്ടും ആവര്‍ത്തിച്ചാല്‍ ആദ്യം ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രായം അറിയിപ്പില്‍ വ്യക്തമാക്കി.