കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രധാനമന്ത്രി മോദി ദിവസവും 18-19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

single-img
19 April 2021

രാജ്യമാകെ പടരുന്ന കോവിഡിന്റെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും 18-19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പീയൂഷ് ഗോയല്‍. കോവിഡിനെ നിയന്തിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

കോവിഡിനെതിരെ നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.”നിലവില്‍ രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി കേന്ദ്രം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതില്‍ ഓരോ സംസ്ഥാനത്തിനും ഇപ്പോള്‍ എത്രത്തോളം ഓക്സിജന്‍ ആവശ്യമാണെന്നത് സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങള്‍ക്കായി 6177 മെട്രിക് ടണ്‍ ഓക്സിജന്‍ കേന്ദ്രം വിതരണം ചെയ്യും. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ (1500 മെട്രിക് ടണ്‍) നല്‍കാന്‍ പോകുന്നത് മഹാരാഷ്ട്രയ്ക്കാണ്. സംസ്ഥാനങ്ങളോട്കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന സോണിയ ഗാന്ധിയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പീയൂഷ് ഗോയല്‍.