കേരളം ഗോവയ്ക്ക് നൽകിയത് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍; കെകെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവന്‍ ആരോഗ്യ മന്ത്രി

single-img
19 April 2021

ഗോവ തീവ്രമായ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ ആവശ്യമായ ഓക്സിജൻ നൽകി സഹായിച്ച കേരളത്തിന് നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി. സംസ്ഥാനത്തിന് കേരളം ഓക്സിജൻ നൽകിയതിന്ആ രോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് ട്വിറ്ററിലൂടെയാണ് ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നന്ദി അറിയിച്ചത്.

കേരളം ഓക്സിജൻ നൽകിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ കേരളത്തിന് നന്ദിയർപ്പിച്ചത്. ‘ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ നല്‍കി സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നു. കൊവിഡിനെതിരേ നടത്തുന്ന ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങള്‍ നല്‍കിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങള്‍ കടപ്പെട്ടവരാണ്’ റാണെ ട്വിറ്ററില്‍ എഴുതി.