മുട്ടാര്‍ പുഴയിലെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമോ? കാണാതായ പിതാവ് മൂംകാംബയിലെന്ന് സംശയം

single-img
17 April 2021

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ വൈഗയെന്ന 13 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. കാണാതായ അച്ഛന്‍ സനുമോഹന്‍ മൂകാംബികിയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന സനുമോഹന്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. കര്‍ണാടക പൊലീസിനെ ജീവനക്കാര്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചതില്‍ നിന്ന് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായി. മൂംകാംബിക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പതിമൂന്ന് വയ്യസുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങള്‍ പിന്നിടുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയില്‍ നിന്ന് കൊച്ചി സിറ്റി പോലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്.

സനുമോഹനെ കണ്ടെത്താന്‍ നാല് ഭാഷകളില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സനുമോഹനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജു അറിയിച്ചു. വൈഗയുടെ മൃതദേഹം കിട്ടിയ ദിവസം പിതാവ് സനുമോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതിന്റെ തെളിവുകള്‍ നേരത്തെ പൊലീസിന് കിട്ടിയിരുന്നു.