കൊവിഡ് ആശങ്കയില്‍ രാജ്യം, ഇന്ന് 1,45,384 പേര്‍ക്ക് രോഗബാധ

single-img
10 April 2021

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് രോഗം ബാധിച്ചു. മരണം 794 ലേക്കും എത്തി. ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ മഹാരാഷ്ട്രയില്‍ വൈകീട്ട് സര്‍വകക്ഷി യോഗം ചേരും. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്തു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം അതിവേഗമാണ് 10 ലക്ഷം കടന്നത്.രോഗമുക്തി നിരക്ക് 91.22% ലേക്ക് താഴ്ന്നു.

9.80 കോടി പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 58,993 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാത്രി കര്‍ഫ്യുവും ശനി – ഞായര്‍ ദിനങ്ങളിലെ ലോക്‌ഡൌണും പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. മൂന്ന് ആഴ്ചത്തേക്ക് ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്താനാണ് ആലോചന.

ഡല്‍ഹി, യുപി, കര്‍ണാടക എന്നിവിടങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാവുകയാണ്. ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗബാധ രൂക്ഷമാണ്. യുപി വരണാസി കാശി വിശ്വനാഥ ക്ഷേത്രം തല്‍ക്കാലത്തേക്ക് അടച്ചു.