ഇന്ത്യയില്‍ ഒരു ലക്ഷം കടന്ന് കൊവിഡ് കണക്ക്, 1,31,968 പുതിയ കേസുകള്‍

single-img
9 April 2021

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.

780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കണക്കില്‍ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി. രോഗമുക്തി നിരക്ക് 22 ശതമാനമായി ശതമാനമായി. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കി. ജമ്മുകശ്മീര്‍, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ് ചികിത്സകള്‍ നിര്‍ത്തിവച്ചതായി ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു.