ദൈവഗണങ്ങള്‍ ഈ സർക്കാരിനൊപ്പം; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി യുഡിഎഫ്

single-img
8 April 2021

സംസ്ഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവിശ്യപ്പെട്ട് കണ്ണൂരിലെ യുഡിഫ് സ്‌ഥാനാർത്ഥി സതീശൻ പാച്ചേനി മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. “അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് ” എന്ന പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

മുഖ്യമന്ത്രി നടത്തിയ ഈ പരാമർശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ ആരോപിക്കുന്നു. തെളിവായി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സി ഡി യും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.