വൈറൽ നൃത്തം ചെയ്ത ജാനകിക്കും നവീനും പിന്തുണയുമായി സന്ദീപ് വാര്യർ

single-img
8 April 2021

സോഷ്യൽ മീഡിയയിൽ കേവലം മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. രണ്ടുപേരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.

നമ്മുടെ കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ… പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…

അവരുടെ ഒരു ഇന്‍റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.

തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..