സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊവിഡ് മുക്തനായി

single-img
8 April 2021

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊവിഡ് മുക്തനായി. വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം വ്യാഴാഴ്ച ആശുപത്രി വിട്ടു.പൂര്‍ണമായും ആരോഗ്യ വീണ്ടെടുക്കുന്നത് വരെ താൻ ക്വാറന്റീനില്‍ തുടരുമെന്ന് സച്ചിൻ വ്യക്തമാക്കി.ഇതോടൊപ്പം തന്നെ തന്റെ ആരോഗ്യ സംരക്ഷണത്തിനായി സഹായങ്ങളെത്തിച്ച എല്ലാ മെഡിക്കല്‍ സ്റ്റാഫിനും നന്ദിയറിയിക്കാനും അദ്ദേഹം മറന്നില്ല.

കഴിഞ്ഞ മാസം 27നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങൾ പ്രകടമാകാഞ്ഞതിനാൽ അദ്ദേഹം വീട്ടില്‍ ഐസലേഷനിലായിരുന്നു. പക്ഷെ പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റായ്പൂരില്‍ നടന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റിന് പിന്നാലെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. സച്ചിനെ കൂടാതെ റോഡ് സേഫ്റ്റി സീരീസില്‍ പങ്കെടുത്ത യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ബദ്രിനാഥ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.