കോവിഡിന്റെ രണ്ടാംതരംഗം അതിവേഗം വ്യാപിക്കുന്നു, കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ

single-img
7 April 2021

കോവിഡിന്റെ രണ്ടാംതരംഗത്തിന് ഇന്ത്യയില്‍ വ്യാപന വേഗത കൂടുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചേരും. കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിര്‍ണായകമാണ്. രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 11 സംസ്ഥാനങ്ങളിലാണ് 80% കേസുകളും. പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കാനും ആര്‍റ്റിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങളോട് ആവര്‍ത്തിച്ചു.

രാജ്യത്ത് ഇതുവരെ 8.40 കോടി പേരാണ് വാക്‌സീന്‍ സ്വീകരിച്ചവര്‍. ഗുജറാത്ത്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാനിലെ ജോദ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.