ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യു

single-img
6 April 2021

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. കോവിഡിന്റെ നാലാം വരവിനെ സംസ്ഥാനം നേരിടുകയാണെണെന്നും എന്നാല്‍ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

കര്‍ഫ്യു സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അടിയന്തിര ചികിതസ ആവശ്യമുള്ളവര്‍ക്കും ഇളവ് നല്‍കും.വാക്‌സിനേഷന് പോകുന്നവര്‍ക്ക് ഇ-പാസ് നല്‍കും.

രാത്രികാല കര്‍ഫ്യു ജനങളുടെ യാത്ര തടയാനാണെന്നും ചരക്കു ഗതാഗതം തടയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു.