കുവൈത്തിലെ കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ചു

single-img
2 April 2021

ഭാഗിക കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ച് കുവൈത്ത്. ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം 7 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ആയിരിക്കും ഭാഗിക കര്‍ഫ്യൂ. വ്യാഴാഴ്ച്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലര്‍ച്ചെ അഞ്ചിന് അവസാനിക്കുന്ന കര്‍ഫ്യൂ ആണ് ഏപ്രില്‍ എട്ടു മുതല്‍ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പരിഷ്‌കരിച്ച സമയം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 7 മുതല്‍ രാത്രി 10 മണി വരെ താമസ കേന്ദ്രങ്ങളില്‍ വ്യായാമത്തിനായുള്ള നടത്തം അനുവദിക്കും.

രാത്രി പന്ത്രണ്ടു മണി വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാം. ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണി വരെ ഡെലിവറി സൗകര്യം അനുവദനീയമാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ വക്താവ് താരിഖ് മസ് റം അറിയിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിഭായോഗം രാജ്യത്തെ കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചത് നേരത്തെ ഏപ്രില്‍ എട്ടുവരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പ്രവാസികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭയുടെ നിര്‍ദേശം.