സംസ്ഥാനത്ത് കലാശക്കൊട്ടിന് വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
2 April 2021

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണങ്ങളുടെ കലാശക്കൊട്ടിന് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാപകമായ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി.ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ധാരാളം ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ലെന്നും കമ്മീഷന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് കേസെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഏപ്രില്‍ നാലിനാണ് കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. അതേസമയം ഞായറാഴ്ച വൈകീട്ട് ഏഴുമണി വരെ സാധാരണ രീതിയില്‍ പ്രചാരണമാകാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.നേരത്തെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.