സ്ഥിരതയുള്ള സര്‍ക്കാർ വേണം; കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കാന്‍ കാരണം വ്യക്തമാക്കി കനിമൊഴി

single-img
30 March 2021

ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണ് തമിഴ്‌നാട്ടിലെ മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കാന്‍ കാരണമെന്ന് കനിമൊഴി എംപി. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയിലേക്ക് കൂറുമാറി ഭരണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് കനിമൊഴി കോണ്‍ഗ്രസിനോടുള്ള വിശ്വാസക്കുറവ് വ്യക്തമാക്കിയത്.

വിജയിച്ച് അധികാരത്തിലേറിയ പല സംസ്ഥാന സര്‍ക്കാരിനെയും ബിജെപി ഇല്ലാതാക്കിയത് നമ്മൾ കണ്ടതാണ്. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയു. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്’, എന്നാണ് കനിമൊഴി പറയുന്നത്.