ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷം, നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

single-img
25 March 2021

കൊവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. സര്‍ക്കാര്‍, സ്വകാര്യ മേഖലാ ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രം പ്രവേശനം, ബാക്കി 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശം.ഓഫീസുകളിലെ യോഗങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നും പുതിയ ഉത്തരവ്.വിവാഹചടങ്ങുകള്‍ക്ക് അനുമതിയില്ല, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങള്‍ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു

*കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

*സ്വകാര്യ ആശുപത്രികളുടെ പ്രവര്ത്തനം 70 ശതമാനം ശേഷിയോടെ മാത്രം

*ഡ്രൈവിങ് സ്‌കൂളുകള്‍ അടിച്ചിടും

*സിനിമ തിയറ്ററുകളില്‍ 20% പേര്‍ക്ക് മാത്രം പ്രവേശനം, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല

*സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ട്രെയ്‌നിങ് സെന്ററുകളിലും ഓണ്‍ലൈന്‍ വഴി മാത്രം പഠനം

*പൊതു മ്യൂസിയം, ലൈബ്രറി എന്നിവയുടെ ശേഷി മുപ്പത് ശതമാനത്തില്‍ കൂടരുത്

*മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കായിക സാംസ്‌കാരിക ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ പാടില്ല

*ഷോപ്പിങ് കോംപ്ലക്‌സുകളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

*ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ പ്രവര്‍ത്തനം മുപ്പത് ശതമാനം ശേഷിയോടെ മാത്രം

*ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ അടച്ചിടണം, ഫുഡ് കോര്‍ട്ടുകളില്‍ ഡെലിവറിക്ക് മാത്രം അനുമതി

*പൊതു മാര്‍ക്കറ്റുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

*അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടച്ചിടണം

*ജിംനേഷ്യങ്ങള്‍, മസാജ് സെന്ററുകള്‍ എന്നിവ അടച്ചിടണം

*നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്കുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കാന്‍ പാടില്ല

*ഇന്‍ഡോര്‍ റസ്റ്റോറന്റുകള്‍ കഫ്തീരിയകള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി 15 ശതമാനത്തില്‍ കൂടരുത്

*ക്ലീന്‍ ഖത്തര്‍ പദ്ധതിക്ക് കീഴിലുള്ള ഹോട്ടലുകള്‍ക്കും കഫ്തീരിയകള്‍ക്കും 50 ശതമാനം ശേഷിയോടെയും ബാക്കിയുള്ളവയ്ക്ക് 30 ശതമാനം ശേഷിയോടെയും പ്രവര്‍ത്തിക്കാം