ആർഎസ്എസിനെ താന്‍ ‘സംഘ് പരിവാർ’ എന്നു വിളിക്കില്ല; കാരണം എന്തെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി

single-img
25 March 2021

ആർഎസ്എസിനെആരും ഒരിക്കലും സംഘ് പരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഒരിക്കലും അവരെ അങ്ങനെ അഭിസംബോധന ചെയ്യില്ല. കുടുംബം എന്ന് പറയുന്നത് സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാത്സല്യവുമെല്ലാമാണ്. പക്ഷെ ഇതൊന്നും ആർഎസ്എസിനില്ല.

നമ്മുടെ രാജ്യത്ത് ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് അവരുടെ രീതിയാണെന്നും രാഹുൽ വിമർശിച്ചു. അതുകൊണ്ടുതന്നെ ആർഎസ്എസിനെ സംഘ് പരിവാർ എന്ന് താൻ വിളിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഝാൻസിയിൽ കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ട്വീറ്റിറിലൂടെയായിരുന്നു പ്രതികരണം.