തൊഴില്‍മേഖലയില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ, വാക്‌സിനെടുത്തവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കും

single-img
24 March 2021

യു.എ.ഇയിലെ അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവര്‍ക്കും ലോന്‍ഡ്രി, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് നിയമം ബാധകമാകുക. ഉത്തരവ് മാര്‍ച്ച് 28മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവരെ മാത്രമാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക. യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പരിശോധന നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.

അതേ സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുതയാണ്.യുഎഇയില്‍ നിയന്ത്രണം കര്‍ശനമായി എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു