രാജ്യത്തേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനായുള്ള ഹോട്ടല്‍ റൂമുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഖത്തര്‍

single-img
24 March 2021

ഖത്തറില്‍ ക്വാറന്റൈന് വേണ്ടിയുള്ള ഹോട്ടലുകള്‍ക്ക് ക്ഷാമം നേരിട്ടത് നേരത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ആവശ്യത്തിന് ഹോട്ടല്‍ റൂമുകള്‍ ലഭ്യമാണെന്നും ഈ മാസം മാത്രം ബുക്കിങില്‍ വലിയ വര്‍ധനവുണ്ടായതായും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.

നിലവില്‍ 60 ഹോട്ടലുകളില്‍ റൂമുകള്‍ ലഭ്യമാണ്. പുറമെ ഒന്നിലധികം പേര്‍ക്ക് റൂമുകള്‍ ഷെയര്‍ ചെയ്യാവുന്ന മെക്കനീസ് സംവിധാനത്തിലൂം ക്വാറന്റൈന്‍ സൌകര്യം ആവശ്യത്തിന് ലഭ്യമാണ്. ഹോട്ടലുകളില്‍ 2300 മുതലാണ് ഒരാഴ്ച്ചത്തെ ക്വാറന്റൈന്‍ ചാര്‍ജ്ജ്. ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താരതമ്യേന നിരക്ക് കൂടും. മൂന്ന് നേരത്തെ ഭക്ഷണം, ആറാം ദിവസത്തെ പിസിആര്‍ ടെസ്റ്റ് എന്നിവ ഉള്‍പ്പെടെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കുടുംബത്തിനാണെങ്കില്‍ കൂടുതല്‍ ബെഡ് റൂമുകളുള്ള വില്ലകളും ലഭ്യമാണ്.

ഒന്നിലധികം പേര്‍ക്ക് ഒരു റൂം ഷെയര്‍ ചെയ്യാവുന്ന മെക്കനീസ് സംവിധാനത്തില്‍ 1820 റിയാല്‍ മുതലാണ് നിരക്ക്. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.