ജസ്റ്റിസ് എന്‍. വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസാവും

single-img
24 March 2021
Supreme Court Bombay High Court judgment POCSO case

ജസ്റ്റിസ് എന്‍. വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ശുപാര്‍ശ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു.പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ബോബ്ഡെ, രമണയുടെ പേര് ശുപാര്‍ശ ചെയ്തത്.

1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി.രമണ.