രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു ; 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകള്‍

single-img
22 March 2021

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോര്‍ട്ട് ചെയ്തു.കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിദിന കേസുകള്‍ 30,000 കടന്നു. രാജസ്ഥാനിലെ അജ്മേര്‍, ജയ്പൂര്‍, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാക്കി.