ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
21 March 2021

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് പത്തൊന്‍പതിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് ഓം ബിര്‍ളയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഓം ബിര്‍ളയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.കൊവിഡ് മുക്തനാകുന്നത് വരെ ആശുപത്രിയില്‍ തുടരും