ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക്

single-img
21 March 2021

ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക് നല്‍കി ഉത്തരവായി.പതിനഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഫ്രഞ്ച്, ജാപ്പനീസ് കണ്‍സോര്‍ഷ്യം കമ്പനിക്കാണ് ചുമതല നല്‍കിയതെന്ന് ദുബൈ ആര്‍.ടി.എ അധികൃതര്‍ പറഞ്ഞു.

കിയോലിസ്, മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് എഞ്ചിനീയറിംഗ്, മിത്സുബിഷി കോര്‍പ്പറേഷന്‍ എന്നീ മൂന്ന് കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്. പ്രതിവര്‍ഷം ഏകദേശം 522 ദശലക്ഷം ദിര്‍ഹമാണ് കരാര്‍ പ്രകാരമുള്ള ചെലവ്. റെയില്‍ പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ മികവ് പുലര്‍ത്തുന്ന നാല് കണ്‍സോര്‍ഷ്യങ്ങളാണ് ടെണ്ടറില്‍ പങ്കെടുത്തത്. മികച്ച സാങ്കേതിക, സാമ്പത്തിക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഫ്രഞ്ച്-ജാപ്പനീസ് കണ്‍സോര്‍ഷ്യത്തിന് കരാര്‍ കൈമാറിയത്.

യു.കെ ആസ്ഥാനമായുള്ള സെര്‍കോ ഗ്രൂപ്പ് കമ്പനിക്കായിരുന്നു ഇതുവരെ ചുമതല.