രാജ്യത്ത് 24 മണിക്കൂറിനിടെ 43,846 പോസിറ്റീവ് കേസുകളും 197 മരണവും

single-img
21 March 2021

ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പോസിറ്റീവ് കേസുകളും 197 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ കൊവിഡ് കണക്ക് ദിനം പ്രതി വര്‍ധിക്കുകയാണ്.തിരക്കേറിയ ഇടങ്ങളില്‍ ക്രമരഹിതമായ കൊവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുംബൈയില്‍ നാളെ മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ഇന്നു മുതല്‍ എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതേസമയം രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 4 കോടി 46 ലക്ഷം കടന്നു.നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3 ലക്ഷം കടന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.