ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍
21 March 2021
ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. വിശ്വാസ വഞ്ചനയുടെ പേരിലാണ് കോമ്പറ്റീഷന്‍ റെഗുലേറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ഓണ്‍ലൈന്‍ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക.ഈ വര്‍ഷം തുടക്കത്തില്‍ യു.കെ സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു.