സൈബര്‍ അറ്റാക്ക് കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയ രണ്ട് മില്ല്യണ്‍ ഫോളോവേഴ്‌സിലേക്ക് ഉയര്‍ന്നു: കൃഷ്ണകുമാര്‍

single-img
20 March 2021

തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ വഴി സത്യസന്ധത തെളിയിക്കാനാണ് കാരണമായതെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റേതായരാഷ്ട്രീയ നിലപാടിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യയുള്‍പ്പെടെ നടന്നപ്പോള്‍ തനിക്ക് മറ്റൊരു തരത്തില്‍ അത് ഉപകാരപ്പെടുകയാണ് ചെയ്തതെന്ന് നടന്‍ പറയുന്നു.

‘ നേരത്തെഎനിക്ക് സോഷ്യല്‍ മീഡിയയില്‍ അധികം ഫോളോവേഴ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ വ്യാപകമായ സൈബര്‍ അറ്റാക്ക് കഴിഞ്ഞതോടെ ഒരു മില്ല്യണ്‍ രണ്ട് മില്ല്യണ്‍ ഫോളോവേഴ്‌സിലേക്ക് ഉയര്‍ന്നു. ഇതേപോലെ തന്നെ സത്യസന്ധമായ വഴിയിലൂടെ പോവുകയാണെങ്കില്‍ നമുക്കെതിരെ ആരോപണം വന്നാല്‍ അത് ഗുണമെ ചെയ്യുകയുള്ളു എന്ന് മനസ്സിലായി. എനിക്ക് ആരോടും ദേഷ്യമില്ല. എല്ലാവരോടും ക്ഷമിച്ചാണ് മുന്നോട്ട് പോകുന്നത്.

നിലവിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.