ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

18 March 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുന്നത്.
കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തീരുമാനിച്ചത്. മക്കള്‍ക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്രയിക്കിടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സമരസമിതിയുമായി ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞിരുന്നു.