ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


എല്‍ഡിഎഫിനെ നേരിടാന്‍ മാര്‍ഗം ഇല്ലാതെ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചാരണത്തില്‍ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം കടുത്തനിരാശയിലാണ്. ജനങ്ങളുടെ പ്രതീക്ഷ ഇടതുപക്ഷത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങള്‍ ഏറ്റവും പ്രയാസപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നുവന്നു. അതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നില്ല.സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്നു. അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ എല്ലായിടങ്ങളിലും വികസനം എത്തണമെന്ന് ജനം ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നാട്ടില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ തുടരാനാകണം എന്നാണ് ജനങ്ങളുടെ ആഗ്രഹം. നാടിന്റെ വികസനം, ക്ഷേമം മുതലായവ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ സാധ്യമാക്കാന്‍ കഴിയൂ എന്ന് ജനം മനസിലാക്കി. ജനങ്ങളുടെ പിന്തുണ വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.