യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വസതിക്ക് സമീപം തോക്കുമായെത്തിയ ആള്‍ അറസ്റ്റില്‍

single-img
18 March 2021

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപം തോക്കുമായെത്തിയ ആള്‍ അറസ്റ്റിലായി. ടെക്‌സസ് സ്വദേശിയെയാണ് വാഷിംഗ്ടണ്‍ ഡിസി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു തോക്കും തിരകളും കണ്ടെടുത്തു.

ഇന്നലെ രാത്രി 12.12ഓടെ കമല ഹാരിസിന്റെ വസതിക്ക് സമീപം ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കണ്ടെന്ന വിവരത്തോട് പ്രതികരിക്കുകയായിരുന്നു പൊലീസ്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 31കാരനായ ഫില്‍ മറെയെ പൊലീസ് അറസ്റ്റ് ചെയ്തത്.