മാണി സി കാപ്പനെ നിഷ്പ്രഭമാക്കി പ്രചാരണത്തിൽ മുന്നേറി ജോസ് കെ മാണി

single-img
17 March 2021

നിയമസഭ തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച്ച ശേഷിക്കേ പ്രചാരണ രംഗത്ത് വൻ മുന്നേറ്റം നടത്തി കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി. പാലയിൽ എല്ലാ പഞ്ചായത്തിലും പദയാത്ര നടത്തിയാണ് ജോസ് കെ മാണി പാലയിലെ പ്രചാരണം ആരംഭിച്ചത് . ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത് വൻ ആവേശമായി മാറിയ പദയാത്ര ഇടതു മുന്നണിയെ അമ്പരപ്പിക്കുകയും യുഡിഫ് കേന്ദ്രങ്ങളിൽ ഞെട്ടൽ ഉളവാക്കുകയും ചെയ്തിരുന്നു.

തുടർന്ന് എല്ലാ മണ്ഡലങ്ങളിലും LDF നേതൃ യോഗങ്ങൾ ചേർന്ന് തുടർനടപടികൾ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മൂവായിരത്തിലധികം ആൾക്കാർ പങ്കെടുത്ത നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. ഇപ്പോൾ നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചു മണ്ഡലം കൺവെൻഷനുകൾ നടക്കുകയാണ്.

അതേസമയം ആവേശപൂർവ്വം യുഡിഫ് യിൽ ചേർന്ന മാണി സി കാപ്പന്‌ ആ ആവേശം നിലനിർത്താനായില്ല. ജോസ് കെ മാണിയുടെ പദയാത്രക്ക് ബദലായി വികസന സന്ദേശയാത്രക്ക് രതീരുമാനിച്ചെങ്കിലും ആൾ ലഭ്യത കുറവ് ഭയന്ന് ഉപേക്ഷിക്കുകയായിരുന്നു. പകരം വികസന സദസുകൾ ചേർന്നു. മൂന്നും നാലും വാർഡുകൾ ചേർത്ത് നടത്തിയ യോഗങ്ങളിൽ മിക്കതിലും ജനപങ്കാളിത്തം കുറഞ്ഞത് കാപ്പനെയും യുഡിഫ് കേന്ദ്രങ്ങളെയും പരിഭ്രമത്തിലാക്കിയിട്ടുണ്ട്.

മുന്നണിക്കുള്ളിലെ നേതാക്കന്മാർ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് കാപനെ കുഴക്കുന്നത്. പ്രചാരണത്തിന്റെ മേൽനോട്ടം ജോസഫ് ഗ്രൂപ്പ്‌ നേതാവ് ജോസ് മോൻ മുണ്ടക്കൻ ഏറ്റെടുത്തിരിക്കുകയാണ്. ഇതു ജോസഫ് ഗ്രൂപ്പിലെ മറ്റു നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം കാപന്റെ പ്രചരണത്തെ ബാധിക്കുന്നു.

അതെസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണ്. ജില്ല സെക്രട്ടറി വി എൻ വാസവൻ നേരിട്ട് വിളിച്ച ഏരിയ, ലോക്കൽ കമ്മറ്റികൾക്ക് ഉത്തരവാദിത്വം കൊടുക്കുന്നു. ഒറ്റ വോട്ടു പോലും ചോരരുത് എന്നാണ് നിർദേശം.അത്യാവേശ പൂർവ്വം ഇടതു മുന്നണി പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങുന്നത് വെറും ജയം മാത്രം ലക്ഷ്യമിട്ടല്ല. റെക്കോർഡ് ഭൂരിപക്ഷം തന്നെയാണ് ജോസ് കെ മാണിയും കൂട്ടരും ലക്ഷ്യമിടുന്നത്.