നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ല;പികെ ശ്രീമതി

single-img
16 March 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്ന ആരോപണവുമായി പി.കെ. ശ്രീമതി. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും സ്ത്രീകളെ വിജയ സാധ്യതയുള്ള സീറ്റുകളില്‍ മത്സരിപ്പിക്കാറില്ല. ഇടതുപക്ഷം സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്.

സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് പരാജയമാണ്. സ്ത്രീവിരുദ്ധമായ നിലപാട് പലരും സ്വീകരിക്കുന്നുണ്ട്. ഇടതുമുന്നണിയില്‍ എപ്പോഴും സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട്. നാലോ അഞ്ചോ പേരെ ഉറപ്പുള്ള മണ്ഡലത്തില്‍ മത്സരിപ്പിക്കും.

ആനി രാജയുടെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കാനാകില്ലെന്ന് പി.കെ. ശ്രീമതി.
സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ അടക്കം കൂട്ടത്തോല്‍വിയെന്നാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്. ഇടതുപക്ഷ മുന്നണിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായതെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന.