ഐഎസ് റിക്രൂട്ട്മെന്‍റ്: എൻഐഎ റെയ്ഡിൽ കേരളത്തിൽ നിന്നും ലാപ് ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

single-img
15 March 2021

ഇസ്‌ലാമിക ഭീകരവാദ സംഘടനയായ ഐഎസ്നുവേണ്ടി നടന്ന റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ്‍ നടത്തി. കണ്ണൂർ, കാസർകോട്, മലപ്പുറം കൊല്ലം ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇതിൽ ലാപ് ടോപ്പുകളും ഫോണുകളും ഹാര്‍ഡ് ഡിസ്ക്, പെന്‍ ഡ്രൈവ്, സിം കാര്‍ഡുകള്‍, രേഖകള്‍ എന്നിവ പിടിച്ചെടുത്തു.

മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽസോഷ്യൽ മീഡിയയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തെന്നാണ് എൻഐഎ ആരോപിക്കുന്നത്. കേരളത്തിന് പുറമെ കർണാടകത്തിലും ചിലരെ വധിക്കാൻ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു.