കോവിഡ് വുഹാന്‍ വൈറോളജി ലാബില്‍ നിന്ന് പടര്‍ന്നതാണെന്നതിന് തെളിവില്ല; ചൈനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ പിന്തുണ

single-img
12 March 2021

കോവിഡ് വൈറസ് ചൈനയിലെ വുഹാന്‍ വൈറോളജി ലാബോറട്ടറിയില്‍ നിന്നാണ് ആദ്യമായി പടര്‍ന്നതാണെന്നതിന് നിലവില്‍ യാതൊരു തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടനയിലെ വിദഗ്ദര്‍. ലോകമാകെ കോവിഡ് വൈറസ് പടര്‍ന്നതിന് പിന്നാലെ ചൈനയ്ക്ക് നേരെ ആരോപണമുയര്‍ന്നിരുന്നു.

ചൈനയിലുള്ള വുഹാന്‍ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതെന്നായിരുന്നു അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആരോപണമുന്നയിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വൈറസിന്‍റെ ഉറവിടം തേടി ലോകാരോഗ്യസംഘടനയുടെ വിദഗ്​ധസംഘം ചൈനയില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച ചൈന പിന്നീട് പക്ഷെ അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍, തങ്ങള്‍ക്ക് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യാതൊരുതെളിവും കണ്ടെത്താനായില്ലെന്ന് ലോകാരോഗ്യ സംഘടന മുന്‍പും വ്യക്തമാക്കിയിരുന്നു. അതിന്റെ ശേഷമാണ് ഇപ്പോള്‍ ലബോറട്ടറിയില്‍ നിന്ന്​ ​ വൈറസ്​ ചോര്‍ന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കി നാലംഗ വിദഗ്​ധ സംഘം എത്തിയിരിയ്ക്കുന്നത്. ഒരുപക്ഷെ ചൈനയില്‍ നടക്കുന്ന യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന മാംസ വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് ഇപ്പോള്‍ വിദഗ്ധരുടെ അനുമാനം.