കാറിന് പിന്നിൽ ട്രക്ക് ഇടിച്ചു; പാലാരിവട്ടം പാലം തുറന്നുകൊടുത്ത പിന്നാലെ അപകടം

single-img
7 March 2021

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് നാല് മണിയോടെ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത് നിമിഷങ്ങൾക്കകം അപകടം. പാലത്തില്‍ സഞ്ചരിച്ച ഒരു കാറിന് പിന്നിൽ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായം സംഭവിച്ചില്ല .

അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങൾക്കും ചെറിയ രീതിയില്‍ പോറൽ ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. എന്തായാലും പാലാരിവട്ടം പാലം കുടി തുറന്ന് നല്‍കിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്. കേരളത്തില്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനില്ക്കുന്നതിനാൽ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണ് പാലം തുറന്നു നൽകിയത്.