വനിതാ ടിക്കറ്റ് ഇൻസ്‌പെക്ടറുടെ മനസ്സാന്നിധ്യം; ട്രെയിനിനിടയിൽ വീണ യുവാവിനെ രക്ഷിച്ചു

single-img
6 March 2021

ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓടി തുടങ്ങിയ ട്രെയിനിലേക്ക് ഓടികയറാൻ ശ്രമിചാ യുവാവ് ട്രെയിനിനും പ്ലാറ്റഫോമിനും ഇടയിലേക്ക് വീഴുന്നത് ശ്രദ്ധയിൽപെട്ട വനിതാ ടിക്കറ്റ് ഇൻസ്‌പെക്ടർ ഷിനിമോൾ ചെയിൻ വലിച്ചു ട്രെയിൻ നിർത്തിച്ച് രക്ഷപെടുത്തുകയായിരുന്നു.

പാലക്കാടു സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ നോക്കിയ ഹർഷൻ ദാനിയേൽ നിയന്ത്രണ തെറ്റി ട്രെയിനിനും പ്ലാറ്റഫോംമിനും ഇടയിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സീനിയർ ടിക്കറ്റ് ഇൻസ്‌പെക്ടർ ശ്രീമതി. ഷിനിമോൾ ചെയിൻ പുള്ളു ചെയ്യുകയും ട്രെയിൻ പെട്ടന്ന് നിറുത്തി ജീവൻ രക്ഷിക്കുകയും ചെയ്തു. നിസ്സാര പരുക്കളോടെ ഹർഷൻ ദാനിയേലിനെ റെയിൽവേ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു .