‘മേരി ആവാസ് സുനോ’യില്‍ ഗൗതമി നായര്‍; മടങ്ങിവരവ് ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

single-img
1 March 2021

ദീര്‍ഘമായ ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടി ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. വെള്ളത്തിന്‌ ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്.

ഒരു റേഡിയോ ജോക്കി കേന്ദ്രകഥാപാത്രമായ കഥ പറയുന്ന മേരി ആവാസ് സുനോയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഗൗതമി അവതരിപ്പിക്കുക. അതേസമയം തന്നെ ഗൗതമിയുടെ ഭര്‍ത്താവും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. ഈ ദുല്‍ഖര്‍ ചിത്രത്തിന്റെ അണിയറയിലും ഗൗതമി പ്രവര്‍ത്തിച്ചിട്ടുണ്ട്.