ആറ്റുകാല്‍ പൊങ്കാല: ക്ഷേത്ര പണ്ടാര അടുപ്പില്‍ മാത്രം; വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം


സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. 1050 ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നിതെളിയിക്കും. കൊവിഡ് 19 സാഹചര്യത്തില്‍ ഗിന്നസ് ബുക്കില്‍ വരെ ഇടംപിടിച്ച ആറ്റുകാലിൽ ഇത്തവണ സമൂഹ പൊങ്കാല ഇല്ല. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണ പൊങ്കാല. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത് ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാം.
ശനിയാഴ്ച രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 1050 ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നിതെളിയിക്കും. രാത്രി 7.30 ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടാവില്ല.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ആറ്റുകാലിലും സമീപവാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.