ഐപിഎല്‍: കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇനി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍

18 February 2021

ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ച വച്ച കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ ലേലത്തില്‍ പിടിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 20 ലക്ഷം രൂപയ്ക്കാണ് അസ്ഹറിനെ ലേലത്തിൽ കോലിയുടെ ടീം സ്വന്തമാക്കിയത്. മുഷ്താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ നിന്ന് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അസ്ഹറുദ്ദീന് ഐപിഎല്ലിലേക്കുള്ള വാതില്‍ തുറന്നത്.
മറ്റൊരു കേരള താരം സച്ചിന്‍ ബേബിയെയും ബാംഗ്ലൂര്‍ ടീമിലെത്തു. 20 ലക്ഷം രൂപയാണ് ടീം മുടക്കിയത്. 16.25 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ക്രിസ് മോറിസാണ് ലേലത്തിലെ മിന്നും താരം.